Saturday, March 28, 2009

എന്റെ ഹൃദയം


ഞാന്‍ കരുതി
എന്റെ ഹൃദയം ഒരാലെന്നു
സ്നേഹിക്കുന്ന ആര്ക്കും പിടിച്ചു കേറാനുള്ള ഒരു വള്ളി

ഞാന്‍ കരുതി
എന്റെ ഹൃദയം സ്പടികമെന്നു
കളങ്കമില്ലാതെ
പ്രതിഭലിപ്പികുന്ന
ഒരു
വാല്‍ക്കണ്ണാടി

ഞാന്‍ കരുതി
എന്റെ ഹൃദയം റോസാപുഷ്പമെന്നു
മുള്ള് നിറഞ്ഞ ജീവിതത്തില്‍ ഇതള്‍ വിടര്‍ത്തി
സൌന്ദര്യം തുളുമ്പുന്ന ഒരു പൂവ്

ഞാന്‍ കരുതി
എന്റെ ഹൃദയം
വാനമ്പാടിയെന്നു
തീക്ഷ്ണമായ ഏകാന്തതയില്‍ മതിമറന്നു
പാടുന്ന ഒരു കുയില്‍ ....

ഇന്നു എന്റെ ജന്മദിനം
ഞാന്‍ കരുതി
ആദ്യ ആശംസ എന്റെ ഹൃദയത്തിന്റെന്നു

ആലോ? സ്പടികമോ? റോസാപുഷ്പമോ? വാനംബാടിയോ?
നീ ഏതാണ്?
അറിയില്ല .....ഇന്നു നീ മാത്രം ആശംസിച്ചില്ല ......
എന്റെ സ്വന്തം ഹൃദയം .......

9 comments:

  1. heart is burning.. cool it soon

    ReplyDelete
  2. അറിയുക എന്നതല്ല.... ഹൃദയം പ്രണയത്തിന്റെ ച്ചുവടടികള്‍ക്ക് അനുസരിച്ച് ചലിക്കുക എന്നതാണ്....അറിയാന്‍ ശ്രമിക്കാതിരിക്കുക ....അപ്പോള്‍ ജീവിതം താളത്മകം ആകും...best of luck...i found a different style....

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. we at times fail to reaize and appreciate that which is more close to us!

    it is deeper than it appears..!!

    ReplyDelete
  5. malayalam songs,sree,shijok,deeps....
    valare nandhi...ente kavitha vayichathinum abhiprayam ariyichathilum.....

    ReplyDelete
  6. u will never identify ur heart but may be someone else will

    ReplyDelete
  7. ആലും ,സ്പടികവും ,റോസാപുഷ്പവും ,വാനം പാടിയും നീത്ന്നെ....നിന്റെ ഈ നിഷ്കളങ്കത തന്നെ....കവയിത്രീ.....ഇതു വളരെ നല്ല ഭാവനയായിരിക്ക്യുന്നൂ ശ്രുതിവേദമേ....മനോഹരം ...

    ReplyDelete
  8. Manoharam.... Nannayirikkunnu. Ashamsakal...!!!

    ReplyDelete