Monday, May 30, 2011

എന്റെ പ്രിയപ്പെട്ട ആമിക്ക് .......

പ്രിയപ്പെട്ട ആമി .......

'എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും മാന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും .വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ജലിലെന്നപോല്‍ മലര്‍ന്നു കിടക്കുകയും ചെയ്യും.' (നീര്‍മാതളം പൂത്തകാലം)...........


എല്ലായിടവും തിരഞ്ഞു
ഒട്ടുമിക്കയിടവും അലഞ്ഞു
കണ്ടില്ല......അറിഞ്ഞില്ല....
ആമിയോളം വലിപ്പം ആര്‍ക്കും ........

ആമി ഓര്‍മ ആയപ്പോള്‍
നഷ്ടപെട്ടത് ????
പറയട്ടെ .......
മൗനം ആണ് അതിനുത്തരം .........

എന്റെ പ്രിയപ്പെട്ട വരികള്‍ ........

ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
ദൂരെയെറിഞ്ഞു കളയരുത്
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്,
അവസാനത്തില്‍
സ്‌നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നെന്ന്.

ആരും കുരിശില്‍നിന്നിറങ്ങി വരില്ല.
അല്ലെങ്കില്‍,
നമ്മെ അവന്റെ മുറിവുകള്‍ കാണിച്ചു തരില്ല.
നിശ്ശബ്ദതയില്‍ നഷ്ടപ്പെട്ടുപോയ
ഒരു ദൈവവും
നമ്മോട് സംസാരിക്കുകയില്ല.
ഒരു നഷ്ടപ്രണയവും
നമ്മോട് അവകാശവാദമുന്നയിക്കുകയില്ല.
ഇല്ല, ഒരിക്കലും നാം വീണ്ടെടുക്കപ്പെടുകയില്ല.
അല്ലെങ്കില്‍ നവീകരിക്കപ്പെടുകയുമില്ല

Saturday, December 5, 2009

സത്യം വിക്രിതമാവുമ്പോള്‍ ...........

എന്നിലെ കണ്ടെതെലുകള്‍
ഒരുപക്ഷേ, നിനക്ക്
ഭ്രാന്തായി തോന്നാം ............

എന്നിലെ സ്നേഹം...........

അല്ല ....

നീ അത് അര്‍ഹിക്കുനില്ല ....

പക്ഷേ അറിയൂ ....

മരുഭൂമിലെ ഈന്തപ്പനകള്‍ പോലെ ........

ഞാന്‍ നീ മാത്രമാണ് ...

Tuesday, October 20, 2009

നിന്നിലേക്കുള്ള എന്റെ പ്രണയം അത് .....
പണ്ടു പറഞ്ഞിട്ടിലെ ???
മുന്തിരി ചാറിനെക്കാള്‍ വീര്യമുള്ളതാണെന്ന്.....
നീലാകാശത്തോളം അഗാധമാനെന്നു....
എന്നിട്ടും എന്തേ എന്റെ രാമ ....
സീതയെ നീ വേണ്ടന്ന് വച്ചു ????

Thursday, June 11, 2009

വൈദേഹി

ഗദ്യ കവിത

പണ്ടേ പര്‍വതങ്ങളോടായിരുന്നു എനിക്ക് സ്നേഹം. നിലാവുള്ള രാത്രിയിലും സൂര്യബിംബങ്ങള്‍ ഇറ്റിറ്റു വീഴുന്ന ഓരോ പകലിലും ഞാന്‍ അവളെ കണ്ടു. പര്‍വതങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു അവളുടെ പിണക്കവും ഇണക്കവുമെല്ലാം

അങ്ങകലെ എന്നും പര്‍വതം ഉണ്ടാവുമോ ? അതില്‍ അവള്‍ കൊത്തിയ ചിത്രങ്ങളും അവളുടെ നൊമ്പരങ്ങളും. അവളെ വലംവച്ച് പോയ കാറ്റിനുമുണ്ട് പറയാനേറെ കഥകള്‍.

അന്ന് അവള്‍ സുന്ദരിയായിരുന്നു . ശിശിരകാലത്തെ ഓരോ രാവും വസന്തകാലത്തെ ഓരോ പൂവും എനിക്ക് അവള്‍ തന്നെയായിരുന്നു. അവളുടെ ഈണങ്ങളില്‍ ഓരോ പൂവിന്റേയും നിഷ്കളങ്കത കാണാം. എന്റെ കുഞ്ഞുങ്ങള്‍ അവളുടെ താരാട്ടില്‍ അലിഞ്ഞുറങ്ങി. അവളുടെ ഓരോ വിരല്‍ സ്പര്‍ശത്തിലും എന്റെ ഹൃദയത്തുടിപ്പ്‌ കുഞ്ഞുങ്ങള്‍ കേട്ടിരിക്കും . കാരണം അവള്‍ എന്നുമെന്റെ വാനമ്പാടിയായിരുന്നു. അവള്ക്ക് ഞാനും .

ഒരിക്കല്‍ ഒരു കുഞ്ഞാറ്റക്കിളി ഞങ്ങളെ നോക്കി കഥ പറഞ്ഞു. കിളിക്കൊഞ്ചലിലൂടെ ആ കഥ വര്‍ണ്ണിച്ചത് തപസ്വിനിയായ ഒരു പെണ്‍കുട്ടിയേയും അവളെ മോഹിച്ച വേടനെയും കുറിച്ചായിരുന്നു . കത്തിജ്വലിച്ച് നില്ക്കുന്ന സൂര്യനെ കാര്‍മേഘങ്ങള്‍ മൂടുന്നത് പോലെ യമുനാപുളിനത്തില്‍ അവര്‍ നെയ്ത ഓരോ സ്വപ്നവും ജലരേഖ പോലെ പൊലിഞ്ഞു പോയി. പെണ്ക്കുട്ടിയെയോര്‍ത്തു അവള്‍ വിഷമിച്ചു.അവളുടെ വിരഹം എനിക്കും അസഹ്യമായിരുന്നു .

കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ എന്റെ പ്രിയതമയെ ഉപേക്ഷിച്ചു . അശോക വനിയില്‍ എന്നെ കാത്തതാണെന്നും , എനിക്ക് വേണ്ടി മാത്രം ജീവിച്ചതാണെന്നും എനിക്കറിയാം . ഭൂമിക്കു പോലും പ്രിയങ്കരിയായ നിന്നെ ജനാഭിലാഷന്തിന്റെ പേരില്‍ , വേടന്‍ കൈവിട്ടത് പോലെ ഞാനും പഴയ പര്‍വതത്തിനടുത്
തേക്ക്‌തന്നെ പറഞ്ഞയച്ചു . എന്റെ മിഴികളില്‍ നിന്നും നീ അകന്നു പോയി. മേന്മയുള്ള ഒന്നു നഷ്ടപ്പെടുമ്പോള്‍ അതിലും മേന്മയുള്ള ഒന്നു ലഭിക്കുമെന്ന ചൊല്ല് വെറും മിഥ്യയാണെന്നും കൈക്കുമ്പിളില്‍ നിന്നും ചോര്‍ന്നു പോയ വെള്ളം എന്നന്നേക്കുമായി നഷ്ടപെട്ടതാണെന്നും നിന്നിലൂടെ ഞാന്‍ മനസിലാക്കി.

പക്ഷേ, ഇന്നും ഞാന്‍ നിന്നെ തിരയുന്നു സീതേ ........ ഇവിടെ അയോദ്ധ്യയില്‍ സരയൂ തീരങ്ങളില്‍ ....................

Sunday, May 24, 2009

വഞ്ചന

വെയിലേറ്റ കടല്‍ കരയോട് ടുത്തു
മിഴിപ്പൂട്ടി നിന്നു കാര്‍മുകില്‍

കടല്‍ : - ബന്ധനമിന്നെനിക്കീ സ്നേഹം
പോവുക കാര്മുകിലെ
അകലുക നീ എന്നില്‍ നിന്നും ......

കാര്‍മുകില്‍ : - നിന്റെ അലകള്‍ ആഞ്ഞടികുമാ
ക്കല്‍മന്റ്ടപത്തില്‍
നാളെ നീ താലി ചാര്ത്തുമാക്കരയോട്
എന്റെ തേങ്ങല്‍ പറഞ്ഞിരുന്നുവോ ?



കരയെണ്ണി ദിനമെണ്ണി നില്‍ക്കുന്ന നിന്നില്‍
അശ്രുവായി
ഞാന്‍ പെയ്തോഴിയാം ....
മഴയായി ഞാന്‍ പെയ്തുതീരാം .....

എങ്കിലും പറയു .....
എന്റെ സ്നേഹം നീ അറിഞ്ഞിരുന്നോ ???


Sunday, May 10, 2009

നിന്റെ നീലക്കുറിഞീ ......

ഇന്നലെ പെയ്ത മഴയില്‍ .....ഇരുട്ടിന്റെ നിശ്വസമുണ്ടായിരുന്നു ......
അത് കേട്ട കാറ്റു ആഞ്ഞടിച്ചു .....ആലിപഴവും വീണു ....
ഇനിയും നീ അറിയാത്തതെന്തേ ??

മഞ്ഞിന്റെ താഴ്വഴയില്‍
മൂടി പുതച്ചു കിടന്ന നന്ത്യാര്‍വട്ടത്തെ
നീ കണ്ടുവോ ????

ദിക്കുമാറി ആഞ്ഞടിച്ച കാറ്റ്‌
പൊനാന്നി പുഴയില്‍ കുളിച്ചു ഇറങ്ങി ....
അവിടത്തെ പൌര്‍ണമിയും നിലാവും
എന്നിലെ സ്നേഹവും .....
ഒന്നും നീ അറിഞ്ഞില്ല .....

അറിഞ്ഞു ..... എങ്കിലും ....
നീ തേടുന്നത്‌ നീലക്കുറിഞിയെ മാത്രം.....

Friday, May 1, 2009

"നിന്റെ ഹൃദയത്തിന്‍ ചുവന്ന തടാകത്തില്‍
എന്റെ ആമ്പല്‍
പൂത്തുലഞ്ഞു
നിന്റെ കരളിലെക്കെത്തുവാന്‍ ഒഴുകവേ
എന്തിനെന്‍ ആമ്പല്‍ നീ
പറിച്ചെറിഞ്ഞു ?"

Wednesday, April 15, 2009

ഭാര്യ

രാത്രിയില്‍ തെരുവിലുടെ അവള്‍ നടന്നു
മിന്നിക്കത്തുന്ന നക്ഷത്രങ്ങളും തെരുവ് വിളക്കുകളും സാക്ഷ്യം വഹിച്ചു
അവളുടെ കണ്ണുകളില്‍ നനവിനാല്‍ കണ്മഷി പടര്‍ന്നിരിക്കുന്നു
ഇരുട്ടിന്റെ മറയിലേക്ക് അവന്‍ തള്ളി വിട്ടു ....
ഒരു വേശ്യക്കായി ....

വിലപേശിയെടുത്ത അവളുടെ സ്വപ്നങ്ങളെ
കരിങ്കല്‍പാളയില്‍ തീയിട്ടെരിചു
ഒരു വെണ്ണക്കല്‍ പ്രതിമയുടെ വശ്യതയെ
രാത്രിയുടെ അന്തിയാമങ്ങളില്‍
ചുട്ടു പൊള്ളിച്ച നീചത്വം അര്‍ഹിച്ചതൊന്നും നേടില്ല

പകച്ചു പോയി ഒരൊറ്റ ചോദ്യത്തിനു മുന്നില്‍ അവള്‍
സിന്ദൂര രേഖയില്‍ സീമെന്തമണിഞ്ഞപ്പോള്‍ അവള്‍ ഇതു ഓര്‍ത്തില്ല
'
നീ ആരാ' എന്ന ചോദ്യത്തിനുത്തരം .....
അവനുമോര്‍ത്തില്ല ചോദ്യത്തിന്റെ പ്രസക്തം ....

രാവന്തിയോളം സൂക്ഷിച്ചു അവന്റെ ഗദ്ഗദങ്ങളെ
എങ്കിലും അവന്‍ മുഴുകിയതു മദിരയില്‍ ആയിരുന്നു
ഒപ്പം അവന്‍ കൂട്ടിയതും അഭിസാരികമാരെ ....
ചൂടില്‍ മറന്നു ഭാര്യ എന്ന രണ്ടക്ഷരത്തെ
അപ്പോഴും അവനിഷ്ടം നവപെണ്കൊടിയെ

ചുട്ടു പൊള്ളിക്കുന്ന വേനലില്‍ വേദനയുടെ കാഠിന്യം
സഹികാതെ വരുമ്പോള്‍ അവന്‍ ഓര്‍ക്കും പഴയ തംബുരുവിനെ....
അന്ന്
അവന്റെ അര്‍ദ്ധനിമീലിത മിഴികള്‍ കാണാന്‍ വയ്യ
ദീന രോദനം കേള്‍ക്കാന്‍ ത്രാണിയില്ല അവളുടെ കാതുകളില്‍
ഇറങ്ങി നടന്നു .....അവള്‍ ... രാത്രിയില്‍ ...
അവള്‍ക്കറിയാം .....കത്തി ജ്വലിക്കുന്ന സൂര്യന് കീഴില്‍ അവന്‍
സ്വതന്ത്രനാണ് ....തീര്ത്തും സ്വതന്ത്രന്‍
'നീ ആര് 'എന്നതില്‍ നിന്നും പൂര്‍ണ സ്വതന്ത്രന്‍

അവന്റെ
തംബുരു യാത്രയാവുന്നു .....

Sunday, April 12, 2009

ഓര്‍മ്മകള്‍

ഓര്‍മ്മകളെ .....


വരിക എന്‍ ഓര്‍മ്മകളില്‍
നിശീഥിനി രാഗം
ചിത്രവീണക്കമ്പിയിലെ നാദം
ജ്വലിക്കുന്ന കാര്‍ത്തിക വിളക്കുകള്‍

വീണ്ടും വരിക എന്‍ ഓര്‍മ്മകളില്‍
അച്ഛന്റെ സമ്മാനം
അമ്മയുടെ
ലാളന
അനിയന്റെ കുസൃതി

ആത്മാവിലെ മന്ജീരധ്വനിയില്
പാതിരയെന്നിലാതെ
കര്‍മമെന്തെന്നറിയാതെ
മസ്തിഷ്ക കാവടത്തില്‍ ഓര്‍മ്മകള്‍ നാട്യമാടുന്നു

കൊട്ടി അടച്ച വാതിലില്‍
വീണ്ടും വീണ്ടും മുട്ടി വിളിക്കുനത്‌
ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍
കത്തിക്കരിഞ്ഞ
മൃതദേഹങ്ങള്‍
ചുവന്ന തെരുവിലെ നിശ്വാസങ്ങള്‍
വേദനിപ്പിക്കുന്ന സ്വപ്നങ്ങള്‍

നോവുമൊരു
ആത്മാവിനെ സാന്ത്വനിപ്പിക്കാതെ
ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥയാകുന്നു .....
ഓര്‍മ്മകള്‍ എനിക്ക് ശാപം
എന്റെ സാരംഗിയില്‍ എന്നും വിലാപ താളം

ഓര്‍മ്മകളെ ഇനിയും എന്നെ വേട്ടയാടരുത്
ഇല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കും
വേദനിപ്പികുന്നത്‌ എന്തിനേയും 'ഓര്‍മ്മകള്‍' എന്ന് പറയാം

Tuesday, April 7, 2009

നിലാവ്

ഏതോ പൊന്പ്രഭയ്ല്‍
നിലാവിനും കളിത്തോഴന്‍.....
ദിനങ്ങള്‍ കൊഴിയുമ്പോള്‍
പകിട്ടാര്‍ന്ന നിശ്വാസം !!!....

ഏതോ നീലിമയില്‍
നീയെന്‍ വിശ്വാസം
മലര്പൊടിക്കാരന്റെ ദിവാസ്വപ്നങ്ങളില്‍
എവിടെ പൊന്‍പ്രഭ ?
എവിടെ നീലിമ?

Saturday, March 28, 2009

എന്റെ ഹൃദയം


ഞാന്‍ കരുതി
എന്റെ ഹൃദയം ഒരാലെന്നു
സ്നേഹിക്കുന്ന ആര്ക്കും പിടിച്ചു കേറാനുള്ള ഒരു വള്ളി

ഞാന്‍ കരുതി
എന്റെ ഹൃദയം സ്പടികമെന്നു
കളങ്കമില്ലാതെ
പ്രതിഭലിപ്പികുന്ന
ഒരു
വാല്‍ക്കണ്ണാടി

ഞാന്‍ കരുതി
എന്റെ ഹൃദയം റോസാപുഷ്പമെന്നു
മുള്ള് നിറഞ്ഞ ജീവിതത്തില്‍ ഇതള്‍ വിടര്‍ത്തി
സൌന്ദര്യം തുളുമ്പുന്ന ഒരു പൂവ്

ഞാന്‍ കരുതി
എന്റെ ഹൃദയം
വാനമ്പാടിയെന്നു
തീക്ഷ്ണമായ ഏകാന്തതയില്‍ മതിമറന്നു
പാടുന്ന ഒരു കുയില്‍ ....

ഇന്നു എന്റെ ജന്മദിനം
ഞാന്‍ കരുതി
ആദ്യ ആശംസ എന്റെ ഹൃദയത്തിന്റെന്നു

ആലോ? സ്പടികമോ? റോസാപുഷ്പമോ? വാനംബാടിയോ?
നീ ഏതാണ്?
അറിയില്ല .....ഇന്നു നീ മാത്രം ആശംസിച്ചില്ല ......
എന്റെ സ്വന്തം ഹൃദയം .......

Sunday, March 8, 2009

ഞാന്‍ നിന്റെ ജീവിതത്തിലേക്ക് പടി കയറിയപ്പോള്‍
നീ എന്റെ ജീവിതത്തിലെ പടി ഇറങ്ങുകയായിരുന്നു ...

ഞാന്‍ തൂലികയായപ്പോള്‍ , എന്റെ കഥ നീയായിരുന്നു ...
നീ അത് കണ്ടില്ല ....വലിച്ചെറിഞ്ഞു അരുക്കുചാലിലേക്കു....

ഓര്‍മ്മകളെ താരാട്ടും ഞാന്‍ ...നീ തന്ന വസന്തത്തേയും...

Tuesday, March 3, 2009

എന്റെ ജീവിതം

എന്റെ പ്രിയപ്പെട്ട ജീവിതമേ ....
ഓര്‍ക്കുന്നു ഞാന്‍ .....നീയേകിയ ഓരോ സ്പര്ശങ്ങളും
കരളിനെ നുറുക്കിയ തേങ്ങലുകളും
മറക്കാന്‍ ആവാത്ത ബന്ധങ്ങളും
ഒരിക്കലും നടക്കാത്ത മോഹങ്ങളും
പിന്നെ കാഞ്ചനക്കുട്ടിലെ നീരാവിയായ സ്വപ്നങ്ങളും ...

അറിഞ്ഞു ഞാന്‍ .....നിന്‍ ദലമര്‍മ്മരങ്ങള്‍ ...
ആരേയും കൂസാത്ത വരമൊഴികള്‍
എന്‍ ഗര്‍ഭത്തിലെ ചാപിള്ളകള്‍
ഞാന്‍ വളര്‍ത്തിയ ശവംനാറിപ്പുക്കള്‍
പിന്നെ ഞാനറിയാതെ എന്‍ കൈക്കുംബില്‍ നിന്നൂര്‍ന്ന ഓരോ ജലബിന്ദുവും

പകരം ചോദിക്കുവാന്‍ ഒന്നുമില്ല ഇന്നു ഇന്നി
പകരം എടുക്കുവാനും ഒന്നുമില്ല ...
പരാജയത്തിന്റെ കയ്പ് നീരില്‍
ഇന്നന്റെ ജീവിതം താളം പിടിക്കുമ്പോള്‍
ഓര്‍ക്കുക നീ ....
കാലം തെളിയിക്കും ....നിന്‍ കൈപ്പിഴകള്‍

Monday, February 16, 2009

'മക്കളെ 'നിങ്ങള്ക്ക് ശാപം കിട്ടാതിരിക്കട്ടെ!!!!!! ....



















കേള്‍ക്കുന്നതെന്തും നിങ്ങള്‍ക്ക്
ശബ്ദമെങ്കില്‍
എനിക്ക് നിലവിളികളാണ്
കാണുന്നതെന്തും നിങ്ങള്ക്ക് ചിത്രമെങ്കില്‍
എനിക്ക് ചോര പുഴകളാണ്......

മുംബയില്ലും അഹമ്മദാബാദിലും മാത്രമല്ല
എന്റെ ഹൃദയത്തിലും കേള്‍ക്കുന്നത്
തീവ്രവാദികളുടെ
അട്ടഹാസമാണ്
ഞാന്‍ ഭയക്കുന്നു.....
പിഞ്ചു
കുഞ്ഞുങ്ങളുടെ കരച്ചിലും
അമ്മമാരുടെ വിലാപങ്ങളും

'മക്കളെ' നിങ്ങള്ക്ക് ശാപം കിട്ടാതിരിക്കട്ടെ!!!!!! ....

Thursday, February 12, 2009

കേള്‍ക്കാതെ പോയ സ്പന്ദനം


എഴുതാന്‍ മടിചൊരീ വാക്കുകള്‍
പലപ്പോഴും എന്‍ പുസ്തകതാളുകളില്‍
കൊതിയോടെ വന്നെത്തിനോക്കും
നാളെ നാളെ എന്നോതി
അവയെ ഞാന്‍ പറഞ്ഞയക്കും .....


ചന്ദനകൂട്ടിന്റെ സ്നിഗ്ദതയിലും
മന്ദമാരുതന്റെ സ്പര്‍ശത്തിലും
ചെമ്പക പൂവിന്റെ ഗന്ധത്തിലും
തുടങ്ങി എന്‍ വാക്കുകള്‍
നിന്നെ പുല്‍കി പുല്‍കി......

പിച്ചക പൂവിന്‍ താഴിട്ടു
ഹൃദയകവാടത്തില്‍ സൂക്ഷിച്ചു
ചുംബിച്ചു ഓരോ വരികളിലും....
അറിഞ്ഞു ഞാന്‍ എന്‍ നോവിന്‍ സ്പന്ദനം

ഒടുവില്‍
വാലന്‍ന്റൈന്‍ ദിനത്തില്‍
കരുതിയീ വാക്കുകള്‍ ......
ഇന്നു നിന്‍ ഓര്‍മ്മകളാല്‍
ഈ നിശബ്ദ കൂടീരത്തിന് മുന്നില്‍
ദഹിപ്പിക്കുന്നു ഞാന്‍ .....

പാടാതെ പോയ രാഗവും
കാണാതെ പോയ സ്നേഹവും
കേള്‍ക്കാതെ പോയ സ്പന്ദനവും
നിനക്കായി മാറ്റിവെക്കുന്നു .....

Thursday, February 5, 2009

നീ .....

തിരുവാതിര രാത്രി
ഞാറുകള്‍ കോരിത്തരിച്ചതും
നിശാ മാരുതനില്‍ മാലാഖ കുഞ്ഞുങ്ങള്‍ക്കൊപ്പം
നിന്റെ കാര്‍കൂന്തല്‍ ഉലഞ്ഞതും
ഞാന്‍ ഓര്‍ക്കുന്നു ..........

ജമമന്തി കുങ്കുമത്തില്‍ കലര്‍ന്നപ്പോള്‍
ഒരു നിര്‍മ്മാല്യം പോലെ
നീ തന്നെയായിരുന്നു അരികില്‍ ....
ആകാശം യൌവനക്കാരിയാണ്‌
അതുപോലെ എന്റെ ഉള്ളില്‍ എന്നും നീയും.....
..

Monday, January 19, 2009

സ്നേഹം നശ്വരം

ആത്മാവിലെവിടെയോ തോന്നിയൊരിഷ്ടം
അത് വളര്ന്നു മുത്തായി
ആകാശത്തില്‍ ചിതറി
പെറുക്കിയെടുക്കാനാവാതെ ഓരോ ദിശയില്‍ ....

സ്വാതി നക്ഷത്രതിന്‍ നാള്‍
ചിപ്പിയില്‍ വീണ ജലബിന്ദു മുത്തായി മാറും പോലെ
ആത്മാര്‍ത്ഥ സ്നേഹം ....
അത് നശ്വരമാണ് ...
അകാലത്തില്‍ പൊലിഞ്ഞു പോകും
നീര്‍ക്കുമിള പോലെ ....

ഇഷ്ടം കൂട്ടിലടച്ചു
ക്ഷണിക്കാത്ത അതിഥിയെ പോലെ
അവള്‍ വന്ന് എത്തിനോക്കി ....
ഒന്നും മിണ്ടാതെ ഞാനും....
നിസ്സഹായനായ്....

Friday, January 16, 2009

പ്രിയപ്പെട്ട നന്ദിത നിനക്കായി .....

നന്ദിത നമ്മേ വിട്ടു പിരിഞ്ഞിട്ടു പത്തു വര്ഷം തികയുന്നു . മൂടല്‍ മഞ്ഞു നിറഞ്ഞ വയനാടന്‍ ചെരുവുകളില്‍ ജനിച്ച്, ഹൃദയം നുറുക്കുന്ന വേദനയും പേറി മുപ്പതു വര്ഷം,ഒരു ഏകാകിയെ പോലെ എല്ലാം ഉള്ളിലൊതുക്കി അവള്‍ ജീവിച്ചു .മറ്റാരും അറിയാതെ തന്റെ സ്വപ്നങ്ങളെ ചില്ല്ക്കൂട്ടിലടച്ചു . സ്വന്തമാക്കാന്‍ ആഗ്രഹിച്ചത്‌ ലഭിക്കാതെ വന്നപ്പോള്‍ സ്വന്തം ജീവിതം തന്നെ അവള്‍ പറിച്ചെറിഞ്ഞു. പിന്നെ അവശേഷിച്ചത് ഡയറി താളുകളില്‍ അവള്‍ കുറിച്ച കവിതകള്‍ മാത്രം.

"ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും മുമ്പ്‌
അവശേഷിച്ച ചലനവും നിലചെങ്കില്‍ "
നന്ദിത


മറ്റൊരു ബ്ലോഗില്‍ 'പ്ലാത്തിനു പകരം പ്ലാത്ത് മാത്രം ' എന്ന തലകെട്ടോട് കൂടി ഒരു ലേഖനം വായിച്ചു. സുഹൃത്തിനോടുള്ള എന്റെ രണ്ടു വാക്ക്.

പ്ലാത്തിനു പകരം പ്ലാത്ത് മാത്രമെങ്കില്‍ നന്ദിതയക്ക്‌ പകരം നന്ദിത മാത്രം. സില്‍വിയ പ്ലാത്ത്
വിശ്വപ്രസിദ്ധ കവയത്രിയാണ് , അതില്‍ യാതൊരു സന്ദേഹവും ഇല്ല . എന്റെ സുഹൃത്തു പറഞ്ഞതു പോലെ " കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി സില്‍‌വിയ പ്ലാത്ത്, അമേരിക്കന്‍ കവയത്രി എന്നതിനപ്പുറം ലോകത്തിന്റെ കവയത്രിയാണ്. കേവലം 8 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കവിതാലോകത്തേക്ക് പിച്ചവെച്ചവള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഫെലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും അവളെ തേടിയിയത്തി. കവിതകള്‍ക്കു പുറമേ മനോഹരങ്ങളായ ഒരുപാട് കഥകളും, ജീവിത ഗന്ധിയായ ഒരു നോവലും സാഹിത്യലോകത്തിന് സമ്മാനിച്ചവള് ".....

എന്നാല്‍ നന്ദിത കവിതക്കായി കുറിച്ചിട്ടിരുന്നതല്ല തന്റെ ഡയറി താളുകളില്‍ ഒന്നും . അവള്‍ തന്റെ ജീവിതത്തിലെ വേദനാജനകമായ നിമിഷങ്ങള്‍ ആരും അറിയാതെ കുറിചിട്ടവയാണ് . ഒരു കവയത്രിയാകണമെന്നുണ്ടായിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം അച്ഛനും അമ്മയും അനിയനെങ്കിലും തന്റെ കവിതകളെകുറിച്ച് അറിയുമായിരുന്നു. മരിച്ചു കഴിഞ്ഞപ്പോള്‍ വായനക്കാരാണ് നന്ദിതയെ കവയത്രിയാക്കിയത് . അവളുടെ നൊമ്പരങ്ങളെ കവിതകള്‍ ആക്കിയത് . മറ്റുളവരെ പോലെ ഭാവനയില്‍ വിടര്‍ന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ പകര്‍ത്തുകയല്ല നന്ദിത ചെയ്തത്. മറിച്ച് തന്റെ സ്വകാര്യങ്ങള്‍ , അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്‌, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക്‌ വിഷയമായിരുന്നത്‌.

എന്നാല്‍ സില്‍വിയ പ്ലാത്തിന്റെയും നന്ദിതയുടേയും മരണം ജീവിതത്തോടുള്ള വെറുപ്പിനാല്‍ , നിസ്സഹായതയാല്‍ സ്വയം ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവരാണ്. . അതില്‍ അവര്‍ തുല്യരായിരിക്കും എന്നാല്‍ പ്ലാത്തിന്റെ വിദൂരതയില്‍ പോലും നന്ദിത വരുന്നില്ല എന്ന പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നില്ല.