Wednesday, April 15, 2009

ഭാര്യ

രാത്രിയില്‍ തെരുവിലുടെ അവള്‍ നടന്നു
മിന്നിക്കത്തുന്ന നക്ഷത്രങ്ങളും തെരുവ് വിളക്കുകളും സാക്ഷ്യം വഹിച്ചു
അവളുടെ കണ്ണുകളില്‍ നനവിനാല്‍ കണ്മഷി പടര്‍ന്നിരിക്കുന്നു
ഇരുട്ടിന്റെ മറയിലേക്ക് അവന്‍ തള്ളി വിട്ടു ....
ഒരു വേശ്യക്കായി ....

വിലപേശിയെടുത്ത അവളുടെ സ്വപ്നങ്ങളെ
കരിങ്കല്‍പാളയില്‍ തീയിട്ടെരിചു
ഒരു വെണ്ണക്കല്‍ പ്രതിമയുടെ വശ്യതയെ
രാത്രിയുടെ അന്തിയാമങ്ങളില്‍
ചുട്ടു പൊള്ളിച്ച നീചത്വം അര്‍ഹിച്ചതൊന്നും നേടില്ല

പകച്ചു പോയി ഒരൊറ്റ ചോദ്യത്തിനു മുന്നില്‍ അവള്‍
സിന്ദൂര രേഖയില്‍ സീമെന്തമണിഞ്ഞപ്പോള്‍ അവള്‍ ഇതു ഓര്‍ത്തില്ല
'
നീ ആരാ' എന്ന ചോദ്യത്തിനുത്തരം .....
അവനുമോര്‍ത്തില്ല ചോദ്യത്തിന്റെ പ്രസക്തം ....

രാവന്തിയോളം സൂക്ഷിച്ചു അവന്റെ ഗദ്ഗദങ്ങളെ
എങ്കിലും അവന്‍ മുഴുകിയതു മദിരയില്‍ ആയിരുന്നു
ഒപ്പം അവന്‍ കൂട്ടിയതും അഭിസാരികമാരെ ....
ചൂടില്‍ മറന്നു ഭാര്യ എന്ന രണ്ടക്ഷരത്തെ
അപ്പോഴും അവനിഷ്ടം നവപെണ്കൊടിയെ

ചുട്ടു പൊള്ളിക്കുന്ന വേനലില്‍ വേദനയുടെ കാഠിന്യം
സഹികാതെ വരുമ്പോള്‍ അവന്‍ ഓര്‍ക്കും പഴയ തംബുരുവിനെ....
അന്ന്
അവന്റെ അര്‍ദ്ധനിമീലിത മിഴികള്‍ കാണാന്‍ വയ്യ
ദീന രോദനം കേള്‍ക്കാന്‍ ത്രാണിയില്ല അവളുടെ കാതുകളില്‍
ഇറങ്ങി നടന്നു .....അവള്‍ ... രാത്രിയില്‍ ...
അവള്‍ക്കറിയാം .....കത്തി ജ്വലിക്കുന്ന സൂര്യന് കീഴില്‍ അവന്‍
സ്വതന്ത്രനാണ് ....തീര്ത്തും സ്വതന്ത്രന്‍
'നീ ആര് 'എന്നതില്‍ നിന്നും പൂര്‍ണ സ്വതന്ത്രന്‍

അവന്റെ
തംബുരു യാത്രയാവുന്നു .....

3 comments:

  1. nannayittundu pakshe ellarum orupole alla

    ReplyDelete
  2. nee aaru ennathu thanneyanu prashnam... Ashamsakal...!!!

    ReplyDelete
  3. When the journey becomes the part of a soul, survival comes to indeed of a mind.. Lets dream for a good tomorrow!
    www.dailystones.blogspot.com

    ReplyDelete