Sunday, April 12, 2009

ഓര്‍മ്മകള്‍

ഓര്‍മ്മകളെ .....


വരിക എന്‍ ഓര്‍മ്മകളില്‍
നിശീഥിനി രാഗം
ചിത്രവീണക്കമ്പിയിലെ നാദം
ജ്വലിക്കുന്ന കാര്‍ത്തിക വിളക്കുകള്‍

വീണ്ടും വരിക എന്‍ ഓര്‍മ്മകളില്‍
അച്ഛന്റെ സമ്മാനം
അമ്മയുടെ
ലാളന
അനിയന്റെ കുസൃതി

ആത്മാവിലെ മന്ജീരധ്വനിയില്
പാതിരയെന്നിലാതെ
കര്‍മമെന്തെന്നറിയാതെ
മസ്തിഷ്ക കാവടത്തില്‍ ഓര്‍മ്മകള്‍ നാട്യമാടുന്നു

കൊട്ടി അടച്ച വാതിലില്‍
വീണ്ടും വീണ്ടും മുട്ടി വിളിക്കുനത്‌
ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍
കത്തിക്കരിഞ്ഞ
മൃതദേഹങ്ങള്‍
ചുവന്ന തെരുവിലെ നിശ്വാസങ്ങള്‍
വേദനിപ്പിക്കുന്ന സ്വപ്നങ്ങള്‍

നോവുമൊരു
ആത്മാവിനെ സാന്ത്വനിപ്പിക്കാതെ
ഓര്‍മ്മകള്‍ എന്നെ അസ്വസ്ഥയാകുന്നു .....
ഓര്‍മ്മകള്‍ എനിക്ക് ശാപം
എന്റെ സാരംഗിയില്‍ എന്നും വിലാപ താളം

ഓര്‍മ്മകളെ ഇനിയും എന്നെ വേട്ടയാടരുത്
ഇല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കും
വേദനിപ്പികുന്നത്‌ എന്തിനേയും 'ഓര്‍മ്മകള്‍' എന്ന് പറയാം

1 comment:

  1. വേദനിപ്പികുന്നത്‌ എന്തിനേയും 'ഓര്‍മ്മകള്‍' എന്ന് പറയാം - Angine parayaruthu... Nannayirikkunnu.. Ashamsakal...!!!

    ReplyDelete