Thursday, June 11, 2009

വൈദേഹി

ഗദ്യ കവിത

പണ്ടേ പര്‍വതങ്ങളോടായിരുന്നു എനിക്ക് സ്നേഹം. നിലാവുള്ള രാത്രിയിലും സൂര്യബിംബങ്ങള്‍ ഇറ്റിറ്റു വീഴുന്ന ഓരോ പകലിലും ഞാന്‍ അവളെ കണ്ടു. പര്‍വതങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു അവളുടെ പിണക്കവും ഇണക്കവുമെല്ലാം

അങ്ങകലെ എന്നും പര്‍വതം ഉണ്ടാവുമോ ? അതില്‍ അവള്‍ കൊത്തിയ ചിത്രങ്ങളും അവളുടെ നൊമ്പരങ്ങളും. അവളെ വലംവച്ച് പോയ കാറ്റിനുമുണ്ട് പറയാനേറെ കഥകള്‍.

അന്ന് അവള്‍ സുന്ദരിയായിരുന്നു . ശിശിരകാലത്തെ ഓരോ രാവും വസന്തകാലത്തെ ഓരോ പൂവും എനിക്ക് അവള്‍ തന്നെയായിരുന്നു. അവളുടെ ഈണങ്ങളില്‍ ഓരോ പൂവിന്റേയും നിഷ്കളങ്കത കാണാം. എന്റെ കുഞ്ഞുങ്ങള്‍ അവളുടെ താരാട്ടില്‍ അലിഞ്ഞുറങ്ങി. അവളുടെ ഓരോ വിരല്‍ സ്പര്‍ശത്തിലും എന്റെ ഹൃദയത്തുടിപ്പ്‌ കുഞ്ഞുങ്ങള്‍ കേട്ടിരിക്കും . കാരണം അവള്‍ എന്നുമെന്റെ വാനമ്പാടിയായിരുന്നു. അവള്ക്ക് ഞാനും .

ഒരിക്കല്‍ ഒരു കുഞ്ഞാറ്റക്കിളി ഞങ്ങളെ നോക്കി കഥ പറഞ്ഞു. കിളിക്കൊഞ്ചലിലൂടെ ആ കഥ വര്‍ണ്ണിച്ചത് തപസ്വിനിയായ ഒരു പെണ്‍കുട്ടിയേയും അവളെ മോഹിച്ച വേടനെയും കുറിച്ചായിരുന്നു . കത്തിജ്വലിച്ച് നില്ക്കുന്ന സൂര്യനെ കാര്‍മേഘങ്ങള്‍ മൂടുന്നത് പോലെ യമുനാപുളിനത്തില്‍ അവര്‍ നെയ്ത ഓരോ സ്വപ്നവും ജലരേഖ പോലെ പൊലിഞ്ഞു പോയി. പെണ്ക്കുട്ടിയെയോര്‍ത്തു അവള്‍ വിഷമിച്ചു.അവളുടെ വിരഹം എനിക്കും അസഹ്യമായിരുന്നു .

കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ എന്റെ പ്രിയതമയെ ഉപേക്ഷിച്ചു . അശോക വനിയില്‍ എന്നെ കാത്തതാണെന്നും , എനിക്ക് വേണ്ടി മാത്രം ജീവിച്ചതാണെന്നും എനിക്കറിയാം . ഭൂമിക്കു പോലും പ്രിയങ്കരിയായ നിന്നെ ജനാഭിലാഷന്തിന്റെ പേരില്‍ , വേടന്‍ കൈവിട്ടത് പോലെ ഞാനും പഴയ പര്‍വതത്തിനടുത്
തേക്ക്‌തന്നെ പറഞ്ഞയച്ചു . എന്റെ മിഴികളില്‍ നിന്നും നീ അകന്നു പോയി. മേന്മയുള്ള ഒന്നു നഷ്ടപ്പെടുമ്പോള്‍ അതിലും മേന്മയുള്ള ഒന്നു ലഭിക്കുമെന്ന ചൊല്ല് വെറും മിഥ്യയാണെന്നും കൈക്കുമ്പിളില്‍ നിന്നും ചോര്‍ന്നു പോയ വെള്ളം എന്നന്നേക്കുമായി നഷ്ടപെട്ടതാണെന്നും നിന്നിലൂടെ ഞാന്‍ മനസിലാക്കി.

പക്ഷേ, ഇന്നും ഞാന്‍ നിന്നെ തിരയുന്നു സീതേ ........ ഇവിടെ അയോദ്ധ്യയില്‍ സരയൂ തീരങ്ങളില്‍ ....................

5 comments:

  1. ഗദ്യകവിത കൊള്ളാം :)

    ReplyDelete
  2. hei.....it is over romantic....

    ReplyDelete
  3. Thirachil Saphalamakatte...!

    Manoharam, Ashamsakal...!!!

    ReplyDelete
  4. തിരച്ചില്‍ കൊള്ളാം....... കണ്ടെത്തുമെന്ന് ഉറപ്പില്ല ല്ലെ??

    ReplyDelete