Friday, November 28, 2008

ഇരുള്‍ വിലാപം


കിളിവാതില്‍പ്പഴുതിലൂടൊരു വെളിച്ചം
ഏകാന്ത തമസ്സിലേക്കൊഴുകിയെത്തി
മൗനത്തില്‍ മൂളുന്ന
മിന്നാമിനുങ്ങേ
എന്നെ തനിച്ചാക്കി പോകരുതേ....

ഇരുളില്‍ മുഴുകിയിരിക്കുന്നിവള്‍ക്കൊരു
തുണയായി നീയെന്നുമുണ്ടായിരുന്നെങ്കില്‍
ഗ്രീഷ്മം പടര്‍ന്ന മനസ്സിലുയിരിടും
മോഹത്തിന്‍ മുകുളങ്ങളെന്നപോലെ
തിങ്ങുമമാവാസി തന്നിലുദിക്കുന്ന
ഓമനത്തിങ്കളെപ്പോലെ
മരുഭുമിയില്‍ വിടര്‍ന്നുല്ലസിച്ചിടുന്ന
അനമാം പുഷ്പങ്ങള്‍ പോലെ
നീയെത്തി
മിന്നാമിനുങ്ങേ
ശപ്തമാം ഇരുട്ടറയില്‍
നീതന്നെയെന്റെ
വസന്തം
നീതന്നെയെന്റെ സുകൃതം....

ധനുമാസരാവിന്റെ കുളിരോലും കാറ്റത്തു
പൂക്കൂടയേന്തിഞാന്‍ പോയകാലം
ഭഗവതിക്കാവിലെ ആല്‍ത്തറത്തലത്ത്
കവിതകളുരുവിട്ട ഹ്രസ്വകാലം
ഓര്‍മ്മയില്‍ മാത്രം ഒതുങ്ങിനിന്നീടുന്ന
മോഹനമായൊരെന്‍ ബാല്യകാലം.

വിധിയുടെ കരങ്ങള്‍ വന്നൊരുദിനം
എന്നെയീ ഇരുളിന്‍പരപ്പിലേക്കുന്തി വിട്ടു
മനസ്സിന്റെ താളങ്ങലെല്ലാം പിഴച്ചവള്‍
ഇരുള്മുറി മാത്രമിവള്‍ക്കഭയം
ഇരവിലും പകലിലുമെന്റെയൊപ്പം
ഇറുകുന്നൊരീ ചങ്ങലകള്‍ മാത്രം.

2 comments: