Sunday, December 14, 2008

നക്ഷത്രങ്ങള്‍ സാക്ഷി



തണുപ്പാര്‍ന്ന ഡിസംബര്‍ രാവുകള്‍ വീണ്ടുമെത്തി. എവിടേയും ക്രിസ്ത്മസിനെ വരവേല്കാനുള്ള സന്തോഷത്തിന്റെ ആരവങ്ങള്‍ . പ്രഭാതത്തിനും പ്രദോശത്തിനുമെല്ലാം പ്രതേയ്കതകളാണ്. മഞ്ഞിന്‍ മഴയില്‍ കുളിച്ചു നില്‍ക്കുന്ന പനിന്നീര്‍ പ്പൂവും , തണുപ്പിന്റെ പുതപ്പില്‍ ഉറഞ്ഞുനില്‍ക്കുന്ന താമരയും ,വീടിന്റെ മുന്നില്‍ തൂകിയിട്ടിരിക്കുന്ന ക്രിസ്തുമസ് സ്റാരുമെല്ലാം എന്നെ നോക്കി ചിരിക്കുന്നു . പക്ഷേ എനിക്കതൊന്നും ഉള്കൊള്ളനാകുന്നില്ല. എനിക്ക് പ്രിയപ്പെട്ടത് നഷ്ടമായതും ഇതേ ഡിസംബരിലായിരുന്നു . ....


ഡിസംബറിന്റെ
മടിത്തട്ടില്‍ പുതച്ചുമൂടി കിടക്കുന്ന പ്രഭാതം. ഖോരമായ തണുപ്പത്ത് രാവിലെ എണീക്കാന്‍ എനിക്ക് മടിയായിരുന്നു . വെളുപ്പിനെ അമ്മൂട്ടി (അമ്മൂമ്മ) എണീക്കും . ഒറ്റയ്ക്ക് ഉദിച്ചു നില്‍ക്കുന്ന ധ്രുവ നക്ഷത്രത്തെ നോക്കും.പിന്നീട് എന്നെ വന്നു വിളിക്കും. "സമയം നാല് കഴിഞ്ഞല്ലോ? നിനക്കു എണീക്കാറയില്ലേ?കുട്ടി കുളിച്ചു ഗായത്രി മന്ത്രം ചൊല്ലിട്ടു പഠിക്കാന്‍ വരൂ ". എന്റെ കാര്യങ്ങള്‍ നോക്കുന്നതും എന്നെ പഠിപ്പിക്കുന്നതുമെല്ലാം അമ്മുട്ടി തന്നെ. അധ്യപികയയിരുന്നതിനാല്‍ കര്ശനക്കാരിയുമയിരുന്നു. അവിടെയും എന്റെ കുസൃതി ഒട്ടും കുറവല്ല. പഠിക്കാന്‍ മടിച്ചിയായിരുന്നു ഞാന്‍ . അമ്മുട്ടിക്ക് ഹിന്ദി മാത്രമറിയില്ല . അതുകൊണ്ട് പഠിപ്പിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ മിക്കവാറും ഹിന്ദി നോട്ടും കൊണ്ടാവും ചെല്ലുക. അമ്മുട്ടി മിണ്ടാതെയിരിക്കും, ഞാന്‍ തനിയെ പഠിക്കുകയാവുമെന്നായിരുന്നു പുള്ളിക്കാരിയുടെ വിശ്വാസം . പടങ്ങളും നോക്കി മീന്‍ ഉറങ്ങുന്നതു പോലെ കണ്ണുംതുറന്നിരിപ്പയിരിക്കും. അമ്മുട്ടിക്ക് താമസിയാതെ തന്നെ കാര്യം പിടികിട്ടി വൈകീല ക്നാഞ്ഞില്‍കൊണ്ട് രണ്ടെണ്ണം കിട്ടിയതിനു ശേഷം അമ്മുട്ടിയുടെ മുന്നില്‍ ഹിന്ദി ബുകുമായി ഞാന്‍ ചെന്നിട്ടേയില്ല.

കുമ്പളത്തിന്റെ
യും പാവലിന്റെയും വള്ളികള്‍ക്കിടയില്‍ നോക്കിയാല്‍ കാണാം അമ്മുട്ടി അവരോടുമായുള്ള സംഭാഷണം . ഉണ്ണികനികളെ തൊട്ടിലാട്ടിയും താരാട്ടുപ്പാടിയും ഉണര്‍ന്നിരിക്കുന്നു .കോഴി കുഞ്ഞുങ്ങളെ കാക്ക റാഞ്ചിയെടുക്കാതിരിക്കാന്‍ അവയുടെ പുറകേയും ഓടുന്നു. ഇതോടൊപ്പം മൂളിപ്പാട്ടുകളായി ചങ്ങബുരയുടെ കവിതകളും കേള്ക്കാം. ഞാന്‍ സ്കൂളില്‍പ്പോയി തിരികെ വരുന്നതുവരേയും അമ്മുട്ടിക്കു കൂട്ട് ഇവയൊക്കെയാണ്. അമ്മുട്ടിയുടെ കഥകള്‍ കേട്ടാണ് ഞാന്‍ ഉറങ്ങാരുള്ളത്.


പതിവുപോലെ
അമ്മുട്ടിയുടെ കഥ കെട്ട് ഉറങ്ങിയ ഞാന്‍ ഒരു സ്വപ്നത്തില്ലേക്ക് വഴുതി വീണു . ഞാനുമെന്റെ അമ്മുട്ടിയും ആല്‍മരങ്ങള്‍ അതിരിട്ട വിജനമായ റോഡില്‍ കൈപിടിച്ചു നടക്കുന്നു. ഞങ്ങള്ക്ക് കാവലായി നക്ഷത്രകുഞ്ഞുങ്ങളും നീങ്ങുന്നു . കുറച്ചുദൂരം നടന്നപ്പോള്‍ റോഡ് പിളരുവാന്‍ തുടങ്ങി. അമ്മുട്ടി എന്നെ ഒരു മരച്ചില്ലയില്‍ ഇരുത്തിയിട്ട് മുന്നോട്ടു നീങ്ങി .മഞ്ഞുപാളികള്‍ക്കിടയില്‍ അമ്മൂട്ടിയെ തിരയാന്‍ എനിക്ക് സാധിച്ചില്ല. ഒറ്റപ്പെട്ടത്തിന്റെ ആഖാതത്തില്‍ വിളിച്ചുകൂവി ഞാന്‍ ഞെട്ടിയുന്നര്‍ന്നു അപ്പോള്‍ അമ്മ അടുത്തുകിടക്കുന്ന എന്റെ അമ്മുട്ട്യേവിളികുകയാണ്. അമ്മുട്ടി അനങ്ങുന്നെയില്ല. അത് ഒരു ഡിസംബറിലെ വെള്ളിയാഴച്ചയായിരുന്നു.

ഇന്നും പുലരിയില്‍ ജനാലകല്‍ക്കിടയിലുടെ ധ്രുവ നക്ഷത്രം എന്നെ നോക്കി ചിരിക്കുന്നത് കാണാം . അടുത്തെങ്ങാനും അമ്മുട്ടിയും കാണും പരിഭ്രമത്തോടെ എന്നെ വിളിച്ചുണര്‍ത്താന്‍ .......

1 comment:

  1. there is spelling mistakes due to malayalam font problem....inconvenience regretted...

    ReplyDelete