Saturday, January 3, 2009

സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി


മനസ്സും ശരീരവും രണ്ടെന്നു തികച്ചും ബോധ്യപ്പെട്ടപ്പോള്‍
കനല്‍ മനസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍
ശരീരം വിറയ്ക്കുന്നു
ശബ്ദങ്ങള്‍ ഇടറുന്നു
ചുണ്ടുകള്‍ നിശ്ചലമാവുന്നു

സ്നേഹിക്കുന്ന മനസ്സേ ഹൃദയവേദന അറിയൂ ....

എന്തോ എനിക്ക് കരച്ചില്‍ വരുന്നു .....
ചാറ്റല്‍ മഴയുള്ള രാത്രികളില്‍
മഴയായി പെയ്തിരങ്ങുമെന്നും
മഴ മനസ്സിനെ കുളിര്‍ക്കുന്ന പ്രണയമാണെന്നും നീ പറഞ്ഞു

അന്ന് നിന്റെ അക്ഷരകൂട്ടിന്റെ സുലാവണ്യത്തിലും
കവിതയുടെ പാലാഴിയിലും അടുത്തുണ്ടായിരുന്നവള്‍ ഞാനാണ്‌
പിന്നെ അറിഞ്ഞു പണ്ടു മറ്റാരോ??

ഹൃദയത്തിന്റെ അറകളില്‍ നിനക്കായി കാത്തുസൂക്ഷിച്ചതെല്ലാം
വാടീയിരിക്കുന്നു .....
പോകുന്നു ദിനം...

കൂടണയാന്‍ പോകുന്ന പക്ഷിക്ക്
അനുഭവങ്ങളെ കഥയാക്കാം...

No comments:

Post a Comment