Thursday, January 8, 2009

അവള്‍ ....താര


അത്തറിന്‍ സുഗന്ധമുള്ളവള്‍
വിശാലമായ ആകാശത്തുനിന്നും നക്ഷത്രങ്ങളെ
കോര്‍ത്തിണക്കി
അവള്‍ ഒരു താരമഞ്ചമൊരുക്കി

താരകങ്ങളും ഒപ്പം അവളും ചേര്‍ന്നപ്പോള്‍
മുല്ലപ്പൂവില്‍ തീര്ത്ത സ്വര്ഗ്ഗഗേഹം പോലെ....
തെളിച്ചമുള്ള അവളുടെ കണ്ണുകളില്‍
മിന്നല്‍പ്പിന്നരിന്റെ ശക്തിയുണ്ടായിരുന്നു

അവള്‍ തന്റെ ഓര്‍മ്മകളുടെ കെട്ടഴിച്ചു
പിച്ചവെച്ചു നടക്കാന്‍ താമരപ്പൂവും
മാറാത്തണിയാന്‍ മുത്തുമാലകളും
പനിനീരും
സിന്ദൂരചെപ്പും ഒരുക്കിവെച്ച കാലം ...

"ആവണി നാളില്‍
എന്റെ കാതുകളില്‍ നീ കവിതകള്‍ മൂളിയത് ഓര്‍മ്മയുണ്ടോ ??
അന്ന് നിന്റെ വാക്കുകളില്‍ മഴയായിരുന്നു
പ്രണയത്തിന്റെ കുളിര്‍ ഞാന്‍ അറിഞ്ഞു .....

ഇന്നു നക്ഷ്ത്രങ്ങളെ കാര്‍ മേഘങ്ങള്‍ മൂടിയിരിക്കുന്നു
നിന്റെ മൌനം എന്നെ അസ്വസ്ഥയാക്കുന്നു "

വാടിക്കരിഞ്ഞ താമരപ്പൂവിനെ ആമ്പലിന് നേരെ നീട്ടി
പൊട്ടിച്ചിതറിയ മുത്തുമാലകളെ കോര്‍ത്തിണക്കി
സ്ഫടിക ജാലകങ്ങള്‍ക്കരിക്കെ
സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചുവളുറങ്ങി....

1 comment: