Friday, January 16, 2009

പ്രിയപ്പെട്ട നന്ദിത നിനക്കായി .....

നന്ദിത നമ്മേ വിട്ടു പിരിഞ്ഞിട്ടു പത്തു വര്ഷം തികയുന്നു . മൂടല്‍ മഞ്ഞു നിറഞ്ഞ വയനാടന്‍ ചെരുവുകളില്‍ ജനിച്ച്, ഹൃദയം നുറുക്കുന്ന വേദനയും പേറി മുപ്പതു വര്ഷം,ഒരു ഏകാകിയെ പോലെ എല്ലാം ഉള്ളിലൊതുക്കി അവള്‍ ജീവിച്ചു .മറ്റാരും അറിയാതെ തന്റെ സ്വപ്നങ്ങളെ ചില്ല്ക്കൂട്ടിലടച്ചു . സ്വന്തമാക്കാന്‍ ആഗ്രഹിച്ചത്‌ ലഭിക്കാതെ വന്നപ്പോള്‍ സ്വന്തം ജീവിതം തന്നെ അവള്‍ പറിച്ചെറിഞ്ഞു. പിന്നെ അവശേഷിച്ചത് ഡയറി താളുകളില്‍ അവള്‍ കുറിച്ച കവിതകള്‍ മാത്രം.

"ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും മുമ്പ്‌
അവശേഷിച്ച ചലനവും നിലചെങ്കില്‍ "
നന്ദിത


മറ്റൊരു ബ്ലോഗില്‍ 'പ്ലാത്തിനു പകരം പ്ലാത്ത് മാത്രം ' എന്ന തലകെട്ടോട് കൂടി ഒരു ലേഖനം വായിച്ചു. സുഹൃത്തിനോടുള്ള എന്റെ രണ്ടു വാക്ക്.

പ്ലാത്തിനു പകരം പ്ലാത്ത് മാത്രമെങ്കില്‍ നന്ദിതയക്ക്‌ പകരം നന്ദിത മാത്രം. സില്‍വിയ പ്ലാത്ത്
വിശ്വപ്രസിദ്ധ കവയത്രിയാണ് , അതില്‍ യാതൊരു സന്ദേഹവും ഇല്ല . എന്റെ സുഹൃത്തു പറഞ്ഞതു പോലെ " കവിതക്കുവേണ്ടി ജീവിച്ചു മരിച്ച കവയത്രി സില്‍‌വിയ പ്ലാത്ത്, അമേരിക്കന്‍ കവയത്രി എന്നതിനപ്പുറം ലോകത്തിന്റെ കവയത്രിയാണ്. കേവലം 8 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചുകൊണ്ട് കവിതാലോകത്തേക്ക് പിച്ചവെച്ചവള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഫെലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും അവളെ തേടിയിയത്തി. കവിതകള്‍ക്കു പുറമേ മനോഹരങ്ങളായ ഒരുപാട് കഥകളും, ജീവിത ഗന്ധിയായ ഒരു നോവലും സാഹിത്യലോകത്തിന് സമ്മാനിച്ചവള് ".....

എന്നാല്‍ നന്ദിത കവിതക്കായി കുറിച്ചിട്ടിരുന്നതല്ല തന്റെ ഡയറി താളുകളില്‍ ഒന്നും . അവള്‍ തന്റെ ജീവിതത്തിലെ വേദനാജനകമായ നിമിഷങ്ങള്‍ ആരും അറിയാതെ കുറിചിട്ടവയാണ് . ഒരു കവയത്രിയാകണമെന്നുണ്ടായിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം അച്ഛനും അമ്മയും അനിയനെങ്കിലും തന്റെ കവിതകളെകുറിച്ച് അറിയുമായിരുന്നു. മരിച്ചു കഴിഞ്ഞപ്പോള്‍ വായനക്കാരാണ് നന്ദിതയെ കവയത്രിയാക്കിയത് . അവളുടെ നൊമ്പരങ്ങളെ കവിതകള്‍ ആക്കിയത് . മറ്റുളവരെ പോലെ ഭാവനയില്‍ വിടര്‍ന്ന ചിത്രങ്ങള്‍ അക്ഷരങ്ങളാക്കി കടലാസില്‍ പകര്‍ത്തുകയല്ല നന്ദിത ചെയ്തത്. മറിച്ച് തന്റെ സ്വകാര്യങ്ങള്‍ , അജ്ഞാതനായ കാമുകന്‍, സങ്കടങ്ങള്‍, ജീവിതത്തോടുള്ള കാഴ്ച്ചപ്പാട്‌, മരണം ഇവയെല്ലാമായിരുന്നു അവളുടെ കവിതകള്‍ക്ക്‌ വിഷയമായിരുന്നത്‌.

എന്നാല്‍ സില്‍വിയ പ്ലാത്തിന്റെയും നന്ദിതയുടേയും മരണം ജീവിതത്തോടുള്ള വെറുപ്പിനാല്‍ , നിസ്സഹായതയാല്‍ സ്വയം ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവരാണ്. . അതില്‍ അവര്‍ തുല്യരായിരിക്കും എന്നാല്‍ പ്ലാത്തിന്റെ വിദൂരതയില്‍ പോലും നന്ദിത വരുന്നില്ല എന്ന പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നില്ല.

2 comments:

  1. marichavar thangalude maranathil urachu nilkkunnidaththolam mattoru maranavum marikkunnilla sruthy.this say's not i am you pls discovered.

    ReplyDelete
  2. ശ്രുതിയെ...എന്താണു ഞാന്‍ കാണുന്നത്‌??? ആദ്യം പറയട്ടെ,നന്നായിട്ടുണ്ട്‌..ഇനിയും എഴുതുക..
    പിന്നെ എല്ലാ കവിതകളിലും എന്തൊക്കെയോ മണക്കുന്നു..വിരഹം,നഷ്ടം ഒക്കെയാണ് കാണുന്നത്‌..സാരമില്ല എല്ലാം ശരിയാകും...ഹി ഹി ഹി ഹി ...
    എഴുതുക..
    എല്ലാ ആശംസകളും..

    ReplyDelete